ഓടനാവട്ടം: വണ്ടിപ്പെരിയാറിൽ കൊലചെയ്യപ്പെട്ട ആറു വയസുകാരിയ്ക്ക് നീതി നിഷേധിച്ചതിൽ ം കോൺഗ്രസ് ഓടനാവട്ടം മണ്ഡലം "മകളേ മാപ്പ് " പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഡ്വ. സവിൻ സത്യൻ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് ഓടനാവട്ടം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എസ്.പീറ്റർ അദ്ധ്യക്ഷനായി. എം.രാജീവ്, അനീഷ് വർഗീസ്, വെളിയം ഉഷേന്ദ്രൻ, ഓടനാവട്ടം വിജയപ്രകാശ്, രവീന്ദ്രൻ, ആതിരാ ജോൺ, സൈമൺ വാപ്പാല, വിനീതാ വിജയപ്രകാശ്, ഷീബാ സന്തോഷ്, സന്തോഷ് അമ്പലത്തുംകാല, സേതു കുടവട്ടൂർ, കോൺഗ്രസ് വിവിധ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.