പോരുവഴി: പോരുവഴി ഇടയ്ക്കാട് യു.പി.എസിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി വിദ്യാലയം വർണക്കൂടാരം കോവൂർ കുഞ്ഞു മോൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷനായി. എ. ഇ ഒ സുജ കുട്ടികളെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് നസീറ ബീവി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ പ്രസന്ന, മെമ്പർമാരായ മോഹനൻ പിള്ള ,ശ്രീതാ സുനിൽ , അരുൺ ഉത്തമൻ, പ്രദീപ്, ശാന്ത, വിനു ഐ.നായർ, ബി.ആർ.സി കോഡിനേറ്റർ സിന്ധു , റെജിമോൾ , ബിജു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. എച്ച്.എം മണിക്കുട്ടൻ സ്വാഗതവും എസ്.എം.സി ചെയർമാൻ വിശ്വംഭരൻ നന്ദിയും പറഞ്ഞു.
പോരുവഴി ഇടയ്ക്കാട് ഗവ.യു.പി.എസിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ - പ്രൈമറി വിദ്യാലയം വർണക്കൂടാരം കോവൂർ കുഞ്ഞുമോൻ എം.എൽഎ ഉദ്ഘാടനം ചെയ്യുന്നു