കൊല്ലം: നവകേരള സദസ് ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവുമധികം ചർച്ചയായത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനെക്കുറിച്ചായിരുന്നു.

വാർത്തകളിലും ട്രോളുകളിലും ബസ് നിറഞ്ഞതോടെ പടി.കല്ലട സ്വദേശി രഞ്ജിത്ത് അതിന്റെ മിനിയേച്ചർ രൂപം നിർമ്മിച്ചു. ഫോം ഷീറ്റാണ് ഇതിനായി ഉരയോഗിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമ്മാനിക്കാനായ കുന്നത്തൂരിൽ എത്തിയെങ്കിലും തിരക്ക് മൂലം വേദിയിലേക്ക് പ്രവേശിക്കാനായില്ല. തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് ചവറയിൽ വച്ച് മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്.
നെൽപ്പുരക്കുന്ന് ഗവ. എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാത്ഥിയായ മകൾ അശ്വതിയും ഒപ്പമുണ്ടായിരുന്നു. അശ്വതിയോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടത്. കാർപെന്റർ ജോലി ചെയ്യുന്ന ഉള്ളുരുപ്പ് രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് സ്ഥിരമായി മിനിയേച്ചർ രൂപങ്ങൾ ചെയ്യാറുണ്ട്.