pp
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കൺവെൻഷൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നവകേരള സദസിന്റെ പേരിൽ അദ്ധ്യാപകരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന സർക്കാർ നീക്കത്തെ അദ്ധ്യാപക സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കൺവെൻഷൻ കുണ്ടറ കെ.ജി.വി ഗവ. യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.പി.എസ്.ടി.എ വനിതാ ഫോറം ജില്ലാ ചെയർമാൻ ഡി.സുജാത അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്.ശ്രീഹരി, സംസ്ഥാന കൗൺസിലർമാരായ പ്രിൻസി റീന തോമസ്, ഗ്ലീന, സന്ധ്യാദേവി, ജുമൈലത്ത്, ഇന്ദിരാ കുമാരി, ജില്ലാ കൺവീനർ ജിഷ, സി.സാജൻ, സുനിൽ കുമാർ, ഷാജൻ പി.സഖറിയ, ശ്രീകുമാർ, ഷേർളി കോശി, ജയ കൃഷ്ണൻ, അൻസാറുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി.സുജാത (ചെയർമാൻ), എസ്. ജിഷ (കൺവീനർ). ഉപജില്ല കൺവീനർമാർ: എം.ജി. മിനി (പുനലൂർ), ബി.എസ്. നീന (അഞ്ചൽ), പി.സുപ്രഭ (കുളക്കട), ജയ ജോൺ (കൊട്ടാരക്കര), വിഎസ്. ഷീലാറാണി (ചാത്തന്നൂർ), എസ്. നിഷ (വെളിയം), നീതു മോൾ (കുണ്ടറ), ഷീജ ബെൻ (കൊല്ലം), കെ. സുമാമോൾ (കരുനാഗപ്പള്ളി), വൈ. ജാസ്മിൻ (ചവറ), കെ. ശശികല (ശാസ്താംകോട്ട), ലൗലി (ചsയമംഗലം).