കൊ​ല്ലം: ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന മി​ഷ​ന്റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മന്ത്രാ​ല​യ​വും കു​ടും​ബ​ശ്രീ​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന നൈപുണ്യ പരിശീലനത്തിലേയ്ക്ക് അപേക്ഷിക്കാം.

18നും 35നും ഇ​ട​യിൽ പ്രാ​യ​മു​ള്ള യു​വ​തി - യു​വാ​ക്ക​ളാ​യ ബി​.പി​.എൽ/എ​.പി​.എ​ൽ,
ന്യൂനപ​ക്ഷ​ത്തിൽ ഉൾ​പ്പെ​ട്ട ക്രി​സ്​ത്യൻ / മു​സ്ലീം വി​ഭാ​ഗ​ക്കാർ​ക്കാണ് അപേക്ഷിക്കാവുന്നത്. പ​രി​ശീ​ല​ന സ​മ​യ​ത്ത്​ താ​മ​സം, ഭ​ക്ഷ​ണം, ഇൻ​ഷ്വറൻ​സ്​, പഠനോ​പ​ക​ര​ണ​ങ്ങൾ, യൂ​ണി​ഫോം എ​ന്നി​വ സൗ​ജ​ന്യ​മാ​ണ്​. കേ​ന്ദ്ര സർ​ക്കാർ അംഗീ​കാ​ര​മു​ള്ള ഡി​പ്ലോ​മ ലെ​വൽ കോ​ഴ്‌​സു​ക​ളാ​യ ഗ​സ്റ്റ്​ സർ​വീ​സ്​ എ​ക്‌​സി​ക്യുട്ടീ​വ്​ (യു​വ​തി​കൾ​ക്ക്), സി.സി ടി.വി സൂ​പ്പർ​ വൈ​സർ (യു​വാ​ക്കൾ​ക്ക്) ല​ഭി​ക്കും. യോ​ഗ്യ​ത ​
പ്ല​സ്​ടു പാസ്. അ​തോ​ടൊ​പ്പം ജോ​ലി ചെ​യ്യു​ന്ന​വർ​ക്ക്​ സർ​ക്കാർ ഗ്രാൻഡും ല​ഭി​ക്കും. വിലാസം: ഡി.ഡി.യു ജി.കെ.വൈ പരിശീലന കേന്ദ്രം, റഫോഴ്സ് ഇന്ത്യ ട്രെയിനിംഗ് അക്കാഡമി, തിരുമുല്ലവാരം, കൊല്ലം. ഫോൺ: 9048088100, 9745210100.