photo
കോൺഗ്രസ് ഇടമൺ, തെന്മല,ആര്യങ്കാവ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തെന്മല പൊലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കുന്ന യൂത്ത്കോൺഗ്രസ് ,കെ.എസ്.യു പ്രവർത്തകരെ ഒരുപറ്റം തെരുവ് ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് അടിച്ച് അമർത്തുന്ന സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തെന്മല, ഇടമൺ, ആര്യങ്കാവ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ തെന്മല പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തെന്മല ഇക്കോ ടൂറിസം ഓഫീസിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് ഡാം ജംഗ്ഷന് കിഴക്ക് ഭാഗത്ത് പൊലീസ് തടഞ്ഞു.തുടർന്ന് ചേർന്ന യോഗം കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ ഉദ്ഘാടനംചെയ്തു .കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ചിറ്റാലംകോട് മോഹനൻ, ഷിബുകൈമണിൽ, കെ.രാജശേഖരൻ, മനോജ് ആര്യങ്കാവ്, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജാതോമസ്,തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ എസ്.ആർ.ഷീബ,അശ്വതി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സോജ സനൽ, എ.ടി.സാജൻ,ജസീന്തറോയി, സി.ഡി.എസ് ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ, മാമ്പഴത്തറ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസരിച്ചു. ടി.ജെ.സലീം, ആർ.സുഗതൻ, സനൽകുമാർ, തെന്മല ശശിധരൻ,നന്ദകുമാർ, ആനച്ചാടി സോമൻ, അജിത ആര്യങ്കാവ്, ഷിജു സുദർശനൻ, മണിയൻ, മനാഥ്, വി.എം.സലീം,തോമസ് മൈക്കിൾ തുടങ്ങിയ നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.