കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അസോസിയേഷൻ ഒഫ് കരുണയുടെ കരുണ സ്പർശം പദ്ധതിയുടെ ഭാഗമായി താലൂക്കിലെ നിർദ്ധനരായ 400 ഓളം കാൻസർ രോഗികൾക്ക് 10000 രൂപ വീതം ചികിത്സാ ധനസഹായം നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 28ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിലാണ് തുക വിതരണം ചെയ്യുന്നത്. . ഇതിനായുള്ള അപേക്ഷാ ഫോമുകൾ ചൊവ്വാഴ്ച മുതൽ കരുനാഗപ്പള്ളിയിലെ സി.എച്ച് ഫാക്ടറി ഔട്ട്‌ലെറ്റിൽ വെച്ച് വിതരണം ചെയ്യും. 30 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകളിലെ വിവരങ്ങൾ പരിശോധിച്ച ശേഷം അർഹരെ കണ്ടെത്തും. വിശദ വിവരങ്ങൾക്ക്: 9846246273, 9747746813, 99601649130 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ജനറൽ സെക്രട്ടറി നജുമുദ്ദീൻ, കരുനാഗപ്പള്ളി യൂണിറ്റ് കമ്മിറ്റി പ്രിഡന്റ് സുധീർ ചോയ്‌സ്, ജനറൽ സെക്രട്ടറി താഷ്‌കന്റ് കാട്ടിശ്ശേരി, ട്രഷറർ ബഷീർകുട്ടി, കേന്ദ്ര കമ്മിറ്റി അംഗം വി.ആർ.ഹരീഷ്, അബ്ദുള്ളക്കുട്ടി തേവലക്കര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.