gunda-

കൊല്ലം: നവകേരള യാത്രയുടെ മറവിൽ സർക്കാർ സ്പോൺസർ ചെയ്യുന്ന ഗുണ്ടാരാജാണ് കേരളത്തിൽ നടക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി പറഞ്ഞു. കൊല്ലം സെൻട്രൽ- സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എഫ്. അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണവേണി ജി.ശർമ, ഡി. ഗീതാകൃഷ്ണൻ, സാബ്‌ജാൻ, എസ്. നാസറുദ്ദീൻ, ഹബീബ് സേട്ട്, ബാബുമോൻ, ജി. ചന്ദ്രൻ, കെ.എം. റഷീദ്, ബേബിച്ചൻ, രഞ്ജിത്ത് കലുങ്കുമുഖം, ജോബോയി, ഗ്രേസി, ഗംഗാധരൻ പിള്ള, റുഡോൾഫ്, അമലദാസ്, സുനിതാ നിസാർ, ശബരീനാഥ്, ജോയി, അജി പള്ളിത്തോട്ടം, ജഗനാഥൻ, ബ്രിജിറ്റ്, ആഷിക് തുടങ്ങിയവർ സംസാരിച്ചു.