കൊല്ലം: പിണറായി വിജയനും ഡി.വൈ.എഫ്.ഐക്കാർക്കും വേണ്ടി പോലീസ് ഗുണ്ടാപ്പണി എടുക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തെരുവിൽ തല്ലുന്ന ഡി വൈ എഫ് ഐകാരെ, സ്വയരക്ഷയ്ക്ക് വേണ്ടി പ്രതിരോധിച്ചതും ചെറുത്ത് തോൽപ്പിച്ചതുമാണ് കൊല്ലത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് മേച്ചേഴ്ത്ത് ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.
ശാസ്താംകോട്ട- രമേശ് ചെന്നിത്തല, കണ്ണനല്ലൂർ, കുണ്ടറ- പി.സി. വിഷ്ണുനാഥ്, ചടയമംഗലം- എം.എം. നസീർ, കൊട്ടാരക്കര- പഴകുളംമധു, കരുനാഗപ്പള്ളി- കെ.സി. രാജൻ, തലവൂർ, അഞ്ചൽ- ജ്യോതികുമാർ ചാമക്കാല, പൂയപ്പള്ളി- എ. ഷാനവാസ്ഖാൻ, തെക്കുംഭാഗം- പി. ജർമ്മിയാസ്, പള്ളിത്തോട്ടം- സൂരജ് രവി, ശൂരനാട്- നടുക്കുന്നിൽ വിജയൻ, പുത്തൂർ- അബിൻ, പുനലൂർ- നെൽസൺ സെബാസ്റ്റ്യൻ, തെന്മല- സി. വിജയകുമാർ, പത്തനാപുരം- സി.ആർ. നജീബ്, എഴുകോൺ- സവിൻ സത്യൻ, ഏരൂർ- ഏരൂർ സുബാഷ്, കുളത്തുപ്പുഴ- ഉറുകുന്ന് ശശിധരൻ, ചിതറ- ശ്രീകുമാർ എന്നിവരാണ് മറ്റിടങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ ഉദ്ഘാടനം നിർവഹിച്ചത്.