 
പോരുവഴി : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ശുചിത്വം മിഷന്റെ നേതൃത്വത്തിലുള്ള സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി ശൂരനാട് വടക്ക് പന്ത്രണ്ടാം വാർഡിന്റെ പ്രധാന കേന്ദ്രമായ കെ.സി.ടി ജംഗ്ഷനിൽ പോസ്റ്റ് ഓഫീസിന് സമീപം ചെടികൾ വെച്ചു പിടിപ്പിച്ചു. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബ്ലെസൻ പാപ്പച്ചൻ അദ്ധ്യക്ഷനായി.വാർഡ് വികസന സമിതി കൺവീനർ സരസചന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മിനി സുദർശനൻ, എ.ഡി.എസ് ചെയർപേഴ്സൺ അന്നമ്മ ഡാനിയേൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഹെൽത്ത് കോഡിനേറ്റർ ശ്രീധന്യ നന്ദി പറഞ്ഞു.