കൊല്ലം: എൽ.ഡി.എഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചിട്ടുള്ളതും പാലൊളി കമ്മിറ്റി നിർദ്ദേശിച്ചതുമായ അറബിക് സർവകലാശാല കേരളത്തിൽ സ്ഥാപിക്കണമെന്ന് അറബി ഭാഷദിനാചരണത്തിന്റെ അവലോകന യോഗത്തിൽ റിട്ട. അറബി ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
നടപടി ഉണ്ടായില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കും. കൊല്ലൂർവിള ജമാഅത്ത് ചീഫ് ഇമാം ഡോ. മൻസൂർ ഹുദവി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.ആസാദ് മൗലവി അദ്ധ്യക്ഷനായി. ആക്ഷൻ കമ്മിറ്റി ചെയർമാൻ എം.എ.സമദ് പ്രമേയം അവതരിപ്പിച്ചു. കൺവീനർ കുന്നിക്കോട് നിസാമുദ്ദീൻ, എം.കമാലുദ്ദീൻ, എസ്.നാസറുദ്ദീൻ, പ്രൊഫ. ഷറഫുദ്ദീൻ അമ്പലംകുന്ന്, മാമ്പുഴ സൈനുദ്ദീൻ, എസ്.താഹിറുദ്ദീൻ കുട്ടി, ചുനക്കര മുസ്‌തഫ, സലാം പോരുവഴി, എ.റുഖിയ ബീവി, സുബൈദ ബീവി, സാറാബീവി, സബീന, ഫാത്തിമ, ഷാഹിദ ബീവി എന്നിവർ സംസാരിച്ചു.