കടയ്ക്കൽ: നവകേരള സദസിന്റെ വേദി മാറ്റേണ്ടിവന്നിട്ടും പതിനായിരങ്ങൾ ഒഴുകിയെത്തിയത് നവകേരള സദസിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ പ്രദേശത്തും കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ പറ്റുന്ന ഗ്രൗണ്ടാണ് സംഘാടക സമിതി ഒരുക്കുന്നത്. ഈ കാര്യത്തിൽ കടയ്ക്കലുകാർക്ക് വന്ന പ്രയാസം എല്ലാവർക്കും അറിയാം. നേരത്തേ കണ്ട സ്ഥലത്ത് പരിപാടി നടത്താൻ പറ്റാത്ത സാഹചര്യം വന്നു. അതിന്റെ ഭാഗമായുണ്ടായ പ്രയാസമാണ് ഈ ഗ്രൗണ്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ പുറത്ത് നിൽക്കേണ്ട അവസ്ഥ വന്നത്. അത് നവകേരള സദസിന്റെ വിജയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.