കരുനാഗപ്പള്ളി :കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെ.പി.സി.സിയുടെ നിർദ്ദേശാനുസരണമാണ് മാർച്ച് നടത്തിയത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന്മാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും കൈയേറ്റം ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ മാർച്ച്. മാർച്ച് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു..കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ പൊലീസ് വടം കെട്ടി തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സമരക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ്, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ,ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, നജീബ് മണ്ണേൽ, രമ ഗോപാലകൃഷ്ണൻ, എം.അൻസർ സോമരാജൻ, തഴവ ബിജു, അഡ്വ.സി.ഒ.കണ്ണൻ, സുരേഷ് പനകുളങ്ങര, തുളസി, ബിജു പഞ്ചാജന്യം, ഷിബു എസ്.തൊടിയൂർ, അഡ്വ.മഠത്തിനേത്ത് വിജയൻ, മാരിയത്ത് ബീവി, മായ സുരേഷ്, മുടിയിൽ മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.