a
കെ.സി.പിള്ള അനുസ്മരണത്തോടനുബന്ധിച്ച് കെ.സി.പിള്ള സ്മാരക ഉദയാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭാ സംഗമം ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ : കെ.സി.പിള്ള സ്മാരക ഉദയാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കെ.സി.പിള്ള അനുസ്മരണ പരുപാടികളുടെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ അദ്ധ്യക്ഷനായി. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവു നേടിയവരെ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ആദരിച്ചു. ചവറ കെ.എസ്.പിള്ള, അഡ്വ. മണിലാൽ, വി.വിജയകുമാർ, എസ്.പ്രസന്നകുമാരി, കെ.പി. പ്യാരിനന്ദിനി, എ. ഷാജഹാൻ, ഡോ.സ്മിത എസ്.നായർ, സുനിൽകുമാർ, ഷിഹാബ് കാട്ടുകുളം, സലീനാ നൗഷാദ്, കെ. മോഹനക്കുട്ടൻ എന്നിവർ സംസാരിച്ചു. ടി.പത്മനാഭനുള്ള ഉദയയുടെ ആദരവ് പ്രസിഡന്റ് മേടയിൽ അശോകനും കുരീപ്പുഴ ശ്രീകുമാറിനുള്ള ആദരവ് ഐ.ഷിഹാബും നൽകി. ചവറ കെ.എസ്.പിള്ളയ്ക്കും അഡ്വ. മണിലാലിനുമുള്ള ഉദയയുടെ ആദരവ് ടി.പത്മനാഭൻ കൈമാറി. സ്വാഗത സംഘം ചെയർമാൻ ആർ.രാജീവൻ സ്വാഗതവും ഉദയ സെക്രട്ടറി കെ. എസ്. ബിജുകുമാർ നന്ദിയും പറഞ്ഞു.