കരുനാഗപ്പള്ളി: ഹജ്ജിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 31 വരെ ദീർഘിപ്പിക്കണമെന്ന് എം.എസ്.എസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. 2025 ജനുവരി 31 വരെ കാലാവധിയുള്ള പാസ്പോർട്ട് വേണമെന്നതിനാൽ പാസ്പോർട്ട് പുതുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സമയമെടുക്കും. ഇത് കാരണം പലർക്കും അപേക്ഷിക്കാൻ കഴിയാതെ വരുന്നതിനാൽ അവസാന തീയതി 31 വരെ നീട്ടണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.കെ.ജെ. നൗഷർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നജീർ കെട്ടിടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ.വൈ.സുധീർ , സുലൈമാൻ പുതുപ്പറമ്പിൽ ,നാസർ ആക്സിസ്, ഹാഷിം മീനത്തതിൽ, നിസാർ അൽഫിയ,കോയാക്കുഞ്ഞ് മേടയിൽ, ഹാഷിം, അഡ്വ.സൈഫുദ്ദീൻ, നവാസ് തുടങ്ങിയവർ സംസാരിച്ചു.