കടയ്ക്കൽ: വികസന - ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കടയ്ക്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് ചടയമംഗലം നിയോജകമണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കുമ്മിൾ ഐ.ടി.ഐയ്ക്കായി 7.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കടയ്ക്കൽ താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപ മാറ്റിവച്ചു. ഇതിനുള്ള സ്ഥലം ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കടയ്ക്കൽ കോടതി സമുച്ചയത്തിന്റെ വിശദമായ ഡി.പി.ആർ തയ്യാറാക്കൽ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജലസേചന പദ്ധതികൾക്കായി 200 കോടി രൂപയാണ് മണ്ഡലത്തിൽ ചെലവാക്കിയതെന്നും മന്ത്രി പറഞ്ഞു.