പോരുവഴി: കൊട്ടാരക്കര കൃഷി വിജ്ഞാന കേന്ദ്രം ഫ്രണ്ട്ലൈൻ ഡെമോൺസ്ട്രേഷനായി പോരുവഴി ഗ്രാമപഞ്ചായത്തിൽ വെൺകുളം പാടശേഖരത്തിൽ ഡ്രോൺ സാങ്കേതികവിദ്യയിലൂടെ നെൽകൃഷിയിൽ സമ്പൂർണ എന്ന മൈക്രോ ന്യൂട്രിയൻ സ്പ്രേ ചെയ്തു. ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചർ റിസർച്ച് സാമ്പത്തിക സഹായത്തോടെ കെ.വി.കെ കൊട്ടാരക്കര നടപ്പിലാക്കിയ ഈ പ്രോജക്ടിൽ ഡ്രോണുകൾ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി 30 മുതൽ 50 ദിവസം വരെ പ്രായമായ 20 ഏക്കർ നെൽകൃഷിയിലാണ് ഡെമോൺസ്ട്രേഷൻ നടപ്പാക്കിയത്. മൈക്രോ ന്യൂട്രിയൻ തുല്യ അളവിൽ തളിക്കുക വഴി ഉയർന്ന ഉത്പാദനം, കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സ്ഥലം പൂർത്തീകരിക്കൽ , തൊഴിലാളിക്ഷാമം പരിഹരിക്കൽ എന്നിവയാണ് നേട്ടം. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, വൈസ് പ്രസിഡന്റ് നസീറ ബീവി, ചെയർമാൻമാരായ നമ്പൂരേത്ത് തുളസീധരൻ പിള്ള , പ്രസന്ന, രാജേഷ് പുത്തൻ പുര, കൃഷി എ.ഡി.ഷാനിത ബീവി , കൃഷി ഓഫീസർ മോളു എന്നിവർ പങ്കെടുത്തു.