ഓയൂർ :ചടയമംഗലം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.ആർ.സന്തോഷ് അദ്ധ്യക്ഷനായി. നേതാക്കളായ വി.ഒ.സാജൻ, എ.എം.റാഫി, മുഹമ്മദ് കുഞ്ഞ്, ശരത് വെളിനല്ലൂർ, ഹാഷിം, വാളിയോട് ജേക്കബ്, ഷമീന പറമ്പിൽ, എ.ആർ. റിയാസ്, ഉഷാ ബോസ്, അജിദാസ്, സൈനുദ്ദീൻ, പനയറകുന്ന് ബാബു, നിസ്സാമുദീൻ, ഷാജു കുമാർ, ജെയിംസ് എൻ.ചാക്കോ തുടങ്ങിയവർ സംസാരിച്ചു.