 
കൊല്ലം: നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ശ്രീനാരായണ വനിതാ കോളേജിൽ സംഘടിപ്പിക്കുന്ന
സപ്തദിന സഹവാസ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.അശ്വതി സുഗുണൻ അദ്ധ്യക്ഷയായി. ഐ.ക്യു.എ.സി. കോ ഓർഡിനേറ്റർ പ്രൊഫ. ശേഖരൻ, പി.ടി.എ സെക്രട്ടറിയും അസി. പ്രൊഫസറുമായ ലാലിനി എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.ദേവി പ്രിയ സ്വാഗതവും സോന ജി.കൃഷ്ണൻ ക്യാമ്പിന്റെ ആമുഖവും അവതരിപ്പിച്ചു.എസ്.കൃഷ്ണ, കനിക മാധവൻ എന്നിവർ നേതൃത്വം നൻകി. വോളണ്ടിയർ സെക്രട്ടറി വി.ദിവ്യ നന്ദി പറഞ്ഞു.