കൊല്ലം: എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിച്ച ഔദ്യോഗിക പാനലിന് കൊല്ലം റീജിയണിൽ ഉജ്ജ്വല വിജയം സമ്മാനിച്ചവർക്ക് നന്ദി പ്രകാശിപ്പിച്ച് കൊണ്ടുള്ള സ്നേഹസംഗമം യോഗം ആസ്ഥാനത്തെ ധ്യാനമന്ദിരത്തിൽ ഇന്ന് വൈകിട്ട് 4.30ന് നടക്കും. എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയും യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ, യോഗം വൈസ് പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് അസി. സെക്രട്ടറിയുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർ സംസാരിക്കും.
എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, സെക്രട്ടറി കെ. വിജയകുമാർ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയ വിവിധ യൂണിയനുകളുടെ ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. തിരഞ്ഞെടുപ്പിൽ ത്രീ ഇ, ത്രീ ഡി കാറ്റഗറികളിൽ നിന്നു വിജയിച്ചവർ, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് ആജീവനാന്ത അംഗങ്ങൾ, യൂണിയൻ, ശാഖ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.