book

ചാത്തന്നൂർ: നവകേരള സദസിന്റെ ഭാഗമായി ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മിൽ മൈതാനത്തെ വേദിയിലെത്തിയ മുഖ്യമന്ത്രിക്കുംകും മന്ത്രിമാർക്കും സ്വന്തമായി എഴുതിയ പുസ്തകം സമ്മാനിച്ച് ഒന്നാം ക്ലാസുകാരൻ.

ചാത്തന്നൂർ കോയിപ്പാട് സർക്കാർ എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ വി.കെ.മഹേശ്വറാണ് 'എന്റെ ഓമന ദിനങ്ങൾ' എന്ന പുസ്തകം സമ്മാനിച്ചത്. തുടർച്ചയായി എഴുതിയ ഡയറി കുറിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത കുറിപ്പുകളാണ് സുജിലി പബ്ലിക്കേഷൻസ് പുസ്തക രൂപത്തിൽ പുറത്തിറക്കിയത്. ചാത്തന്നൂരിലെ നവകേരള സദസിലെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു പുസ്തകം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയത്.

പുസ്തകം നിറപുഞ്ചിരിയോടെ ഏറ്റുവാങ്ങിയ മുഖ്യമന്ത്രി മഹേശ്വറിനോട് വിശേഷങ്ങൾ ചോദിച്ച ശേഷമാണ് മടങ്ങിയത്. മറ്റ് മന്ത്രിമാർക്കും പുസ്തകത്തിന്റെ കോപ്പി നൽകി.