police-
കുളത്തുപ്പുഴ പൊലീസ് സ്റ്റേഷൻ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

കുളത്തൂപ്പുഴ: കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി കുളത്തൂപ്പുഴ ഈസ്റ്റ്, വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറിയും തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ശശിധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ കെ.കെ.കുര്യൻ, ഷബീർ ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഷാജഹാൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭിലാഷ് കുമാർ, സന്തോഷ് കുമാർ, ജോസഫ്, മണ്ഡലം ഭാരവാഹികളായ സൈനബ ബീവി, റജീന, മനോജ് മംഗല്യ, ഐ. ഗോപാൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. മാർച്ചിനെ തുടർന്ന് കുളത്തുപ്പുഴ പൊലീസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു.