കൊട്ടാരക്കര: കെ.പി.സി.സി ആഹ്വാന പ്രകാരം കൊട്ടാരക്കരയിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ഹരികുമാർ, ഇഞ്ചക്കാട് നന്ദകുമാർ, പാത്തല രാഘവൻ, ബേബി പടിഞ്ഞാറ്റിൻകര, ഒ.രാജൻ, ആർ.രശ്മി, നെൽസൺ തോമസ്,വി.ഫിലിപ്പ്,കണ്ണാട്ട് രവി, കോശി കെ ജോൺ, സുധീർ തങ്കപ്പ, റോയി മലയിലഴികം, വേണു അവണൂർ, ജലജശ്രീകുമാർ, അൽ അമീൻ,
അനീഷ് മംഗലത്ത്, രാമചന്ദ്രൻപിള്ള, ചാലൂക്കോണം അനിൽകുമാർ എന്നിവർ സംസാരിച്ചു.നവകേരള സദസിന്റെ ധൂർത്തിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന കെ.എസ്.യു, യൂത്തുകോൺഗ്രസ് പ്രവർത്തകരെ പൊലീസിനെയും ഡി.വൈ.എഫ്.ഐ ഗുണ്ടകളെയും വിട്ട് തല്ലിച്ചതക്കുന്നതിനെതിരെയായിരുന്നു മാർച്ച്.