കൊല്ലം: പാരിപ്പള്ളി ഗവ. എൽ.പി.എസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പുതുവർഷ കലണ്ടർ കവി ബാബുപാക്കനാർ പ്രകാശനം ചെയ്തു. പ്രധാനപ്പെട്ട പ്രാദേശിക, ദേശീയ, അന്തർദേശീയ ദിനങ്ങളെല്ലാം കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളാണ് ബാബു പാക്കനാരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കലണ്ടർ തയ്യാറാക്കിയത്. സ്കൂൾ അങ്കണത്തിൽ നടന്ന പ്രകാശന ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി. സജിനി, സോണിയ, നിമിഷ എന്നിവർ സംസാരിച്ചു.