 
കൊട്ടാരക്കര : ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ' ആത്മാവിൻ ആഴത്തിൽ' വീഡിയോ ആൽബം സാമൂഹിക പ്രവർത്തക ദയാബായ് പ്രകാശനം ചെയ്തു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ.സുമിൻ അലക്സ്, പ്രൊഫ.ജി.ആശ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഡോ.ജുബിൻ മറ്റപ്പള്ളി, ഡോ.വി.മനു, കോട്ടാത്തല ശ്രീകുമാർ, എസ്.ബിജുരാജ് എന്നിവർ പങ്കെടുത്തു. കോട്ടാത്തല ശ്രീകുമാറിന്റെ വരികൾക്ക് സംഗീതം നൽകി ആലപിച്ചത് ദിലീപ് ബാബുവാണ്. കൊട്ടാരക്കര പള്ളിക്കൽ, പെരുംകുളം, പുത്തൂർ ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. എസ്.ബിജുരാജ് ചിത്രീകരണ മേൽനോട്ടം നിർവഹിച്ചു.