കൊല്ലം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാമ്പ്രാണിക്കോടി തുരുത്ത് വിലക്കിന് ശേഷം വീണ്ടും തുറന്നിട്ട് നാളെ ഒരുവർഷം പിന്നിടുമ്പോൾ വരുമാനം ഒന്നരക്കോടി കടന്നു.
കഴിഞ്ഞ ഡിസംബർ 23നായിരുന്നു നിയന്ത്രണങ്ങൾക്ക് ശേഷം വീണ്ടും തുറന്ന് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഇക്കാലയളവിൽ രണ്ടരലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. ജനുവരി മുതൽ മാർച്ച് വരെ അഞ്ചുലക്ഷം രൂപയായിരുന്നു വരുമാനം.
സ്‌കൂളുകൾ മദ്ധ്യവേനലവധിയ്ക്ക് അടച്ച ഏപ്രിൽ, മേയ് മാസങ്ങളിൽ വരുമാനം 20 ലക്ഷമായി ഉയർന്നു. ജൂൺ മുതൽ ആഗസ്റ്റ് വരെ വരുമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും ഓണക്കാലത്ത് റെക്കോഡ് വരുമാനം ലഭിച്ചു. ഓണനാളുകളിൽ ഒരു ദിവസത്തെ വരുമാനം നാല് ലക്ഷത്തിന് മുകളിലായിരുന്നുവെന്ന് ഡി.ടി.പി.സി വ്യക്തമാക്കുന്നു.
അത്തം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ 18 ലക്ഷത്തിന് മുകളിലും നവരാത്രി കാലയളവിൽ 10ലക്ഷം രൂപയുമായിരുന്നു വരുമാനം. നാളെ മുതൽ ക്രിസ്മസ് പരീക്ഷകൾക്ക് ശേഷം സ്‌കൂളുകൾ അടയ്ക്കുന്നതോടെ വരുമാനം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി അധികൃതർ.
സന്ദർശകരിൽ കൂടുതലും വടക്കൻ ജില്ലക്കാർ
 കൂടുതലും മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്
 അധികവും സ്ത്രീകളും കുട്ടികളും
 ടേക്ക് എ ബ്രേക്കിൽ വസ്ത്രം മാറാം ഭക്ഷണംകഴിക്കാം
 തുരുത്തിലെത്താൻ ഡി.ടി.പി.സിയുടെയും പോർട്ട് അതോറിറ്റിയുടെയും രജിസ്‌ട്രേഷൻ ലഭിച്ച 41 ബോട്ടുകൾ
 ഏഴ്, ഒൻപത് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് ബോട്ടുകളിലെ ക്രമീകരണം
 ബോട്ട് സർവീസ് ടോക്കൺ അടിസ്ഥാനത്തിൽ
ഒറ്റനോട്ടത്തിൽ
പ്രവേശനം - 1200 പേർക്ക് (ഒരുദിവസം)
സമയം - രാവിലെ 9.30 - വൈകിട്ട് 5.00 (എല്ലാദിവസവും)
തുരുത്തിൽ ചെലവഴിക്കാവുന്ന സമയം - 1 മണിക്കൂർ
ടിക്കറ്റ് നിരക്ക് ₹ 150
ഡി.ടി.പി.സി കമ്മിഷൻ - 25 %
അഷ്ടമുടി കായലിലെ മത്സ്യവിഭവങ്ങളടങ്ങിയ ഭക്ഷണം കഴിക്കാൻ ടേക്ക് എ ബ്രേക്കിൽ അവസരമുണ്ട്. സന്ദർശകർക്ക് നനഞ്ഞ വസ്ത്രങ്ങൾ മാറാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
തൃക്കരുവ പഞ്ചായത്ത് അധികൃതർ