puthuppally
ശിവഗിരി മഠത്തിന്റെ ശാഖയും ഗുരുദേവൻ സംസ്കൃതം പഠിച്ചതുമായ പുതുപ്പള്ളി തൃപ്പാദഗുരുകുലം ചേവണ്ണൂർ കളരിയിൽ നിന്നുള്ള പ്രഥമ ശിവഗിരി പദയാത്രയുടെ പീതാംബരദീക്ഷ നൽകുന്ന ചടങ്ങ് ശിവഗിരി മുൻ മഠാധിപതി സ്വാമി വിശുദ്ധാനന്ദ നിർവഹിക്കുന്നു

ഓച്ചിറ: ശ്രീനാരായണഗുരു സംസ്കൃത പഠനം നടത്തിയ പുതുപ്പള്ളി തൃപ്പാദഗുരുകുലം ചേവണ്ണൂർ കളരിയിൽ നിന്നുള്ള പ്രഥമ ശിവഗിരി പദയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 28ന് വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ പദയാത്രയും സർവമത ശതാബ്ദി സമ്മേളനവും മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. 29ന് ചേവണ്ണൂർ കളരിയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര വാരണപ്പള്ളി, അയിരംതെങ്ങ് തീരദേശം വഴി സഞ്ചരിച്ച് ഒന്നിന് ശിവഗിരിയിൽ മഹാസമാധിയിൽ സമാപിക്കും. ഒന്നാം ദിവസം കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം, രണ്ടാം ദിവസം കൊല്ലം താന്നി സെന്റ് മൈക്കിൾസ് ചർച്ച്, മൂന്നാം ദിവസം വർക്കല ഇടവ സിയാദ് താജിന്റെ ഹാസ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ വിശ്രമിക്കും. പദയാത്രകർക്കുള്ള പീതാബര ദീക്ഷ ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി വിശുദ്ധാനന്ദ നൽകി. ജയകുമാർ കരുണാലയമാണ് പദയാത്ര ക്യാപ്ടൻ.