photo
ആദിനാട് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്ത്രീധനത്തിനെതിരെ സധൈര്യം രാത്രി നടത്തം പരിപാടി കോൺഗ്രസ് ആദിനാട് മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ആദിനാട് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ 'സ്ത്രീധനത്തിനെതിരെ സധൈര്യം രാത്രി നടത്തം പരിപാടി സംഘടിപ്പിച്ചു. കോൺഗ്രസ് ആദിനാട് മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രമാ മോഹൻ അദ്ധ്യക്ഷനായി. നീലികുളംസദാനന്ദൻ , മീരസജി, യൂസുഫ് കുഞ്ഞ്,ജി.കൃഷ്ണപിള്ള,ഗിരിജാകുമാരി, റഹിയാനത്ത് , ബീന രംജിത്ത്,രമ്യാകൃഷ്ണൻ , ചിന്നു സുനിൽ, ഹസീന അൻസർ, സബീന തുടങ്ങിയവർ സംസാരിച്ചു.