 
ഓച്ചിറ: ഭരണഘടനാ വിരുദ്ധനായ ഗവർണറെ പിൻവലിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എ.ഐ.വൈ.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവർണറുടെ പ്രതീകാത്മക കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ആർ.നിധിൻരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ശരവണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി എസ്.കാർത്തിക്, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം കെ.എസ്.സന്തോഷ് എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അരവിന്ദ് സുരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്.ശ്യാംകുമാർ നന്ദിയും പറഞ്ഞു. ഓച്ചിറ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ എ.ഐ.വൈ.എഫ് മണ്ഡലം എക്‌സിക്യുട്ടീവംഗം എസ്.ശ്രീഹരി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ.ആശാദേവി, ആർ.അഭിരാജ്, സജീർ, ജയകൃഷ്ണൻ, എസ്.ശ്രീക്കുട്ടി, ഷിബി എന്നിവർ നേതൃത്വം നൽകി.