പന്മന: ചവറ, പന്മന, കൊട്ടാരത്തിൻ കടവ്, ഇടപ്പള്ളിക്കോട്ട, തേവലക്കര, തെക്കുംഭാഗം, നീണ്ടകര മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമായി.
കഴിഞ്ഞ ദിവസം കൊട്ടാരത്തിൻ കടവിൽ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളായ തെരുവ്നായ ആക്രമിച്ചിരുന്നു. ഇരുവരും പരിക്കേറ്റ് ചികിത്സയിലാണ്. കെ.എം.എം.എൽ കമ്പനിയുടെ അധീനതയിലുള്ള സ്ഥലങ്ങളിലും പാതയോരങ്ങളിലും അറവു മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നതാണ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കാൻ കാരണമാകുന്നത്. പ്രദേശങ്ങളിൽ നിരവധിപേർ നായ്ക്കളുടെ അക്രമത്തിന് ഇരയായിട്ടും പഞ്ചായത്തുകൾ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് സർക്കാർ ആശുപത്രികളിൽ വാക്സിൻ ലഭ്യമല്ലാത്തതുമൂലം കൂടുതൽ വില നൽകി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്.