chennithala
കോൺ​ഗ്ര​സ് ശാ​സ്​താം​കോ​ട്ട ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​ലീ​സ് സ്റ്റേ​ഷൻ മാർ​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ശാ​സ്​താം​കോ​ട്ട: ഏ​ഴു വർ​ഷം കൊ​ണ്ട് ഇ​ട​ത് സർ​ക്കാർ കേ​ര​ളാ പൊ​ലീ​സി​നെ ത​കർ​ത്തു ത​രി​പ്പ​ണ​മാ​ക്കി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ ശ​ബ്ദ​ത്തെ അ​ടി​ച്ച​മർ​ത്തു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന സർ​ക്കാ​രു​കൾ ജ​നാ​ധി​പ​ത്യ​ത്തെ ത​കർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കോൺ​ഗ്ര​സ് ശാ​സ്​താം​കോ​ട്ട ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​ലീ​സ് സ്റ്റേ​ഷൻ മാർ​ച്ച് ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോൺ​ഗ്ര​സ് ശാ​സ്​താം​കോ​ട്ട ബ്ലോ​ക്ക് പ്ര​സി​ഡന്റ് വൈ.ഷാ​ജ​ഹാൻ അ​ദ്ധ്യ​ക്ഷ​നായി. ഐ.എൻ.ടി യു.സി സം​സ്ഥാ​ന പ്ര​സി​ഡന്റ് ആർ.ച​ന്ദ്ര​ശേ​ഖ​രൻ, കെ.പി.സി.സി അം​ഗം എം.വി.ശ​ശി​കു​മാ​രൻ നാ​യർ ,

കാ​രുവ​ള്ളിൽ ശ​ശി ,കാ​ഞ്ഞി​ര​വി​ള അ​ജ​യ​കു​മാർ , പി.കെ.ര​വി ,ബി.ത്രി​ദീ​പ് കു​മാർ,പി.എം.സെ​യ്​ദ് ,പി.നൂർ​ദീൻ കു​ട്ടി, ക​ല്ല​ട ഗി​രീ​ഷ്, ബി.സേ​തു ല​ക്ഷ്​മി, തോ​മ​സ് വൈ​ദ്യൻ, ര​വി മൈ​നാ​ഗ​പ്പ​ള്ളി,ഗോ​കു​ലം അ​നിൽ,

ദി​നേ​ശ് ബാ​ബു, സു​രേ​ഷ് ച​ന്ദ്രൻ , പി.ആർ.ബി​ജു, സൈ​റ​സ് പോൾ, എൻ.സോ​മൻ പി​ള്ള, വി​ദ്യാ​രം​ഭം ജ​യ​കു​മാർ , വർ​ഗ്ഗീ​സ് ത​ര​കൻ, ഗോ​പൻ പെ​രു​വേ​ലി​ക്ക​ര, ക​ട​പു​ഴ മാ​ധ​വൻ പി​ള്ള ,റി​യാ​സ് പ​റ​മ്പിൽ , ബി​ജു ശാ​സ്​താം​കോ​ട്ട, എ​സ്.ബീ​ന കു​മാ​രി , ത​ട​ത്തിൽ സ​ലിം, പി.ആർ.ബി​ജു തു​ട​ങ്ങി​യ​വർ സംസാരിച്ചു.