​കരുനാഗപ്പളി: ഗ്രാൻ‌ഡ് രശ്മി ഷോപ്പിം​ഗ് ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്ന നാല് കാറുകൾ, നാല് സ്കൂട്ടറുകൾ, വിദേശയാത്രകൾ എന്നിവയുടെ കരുനാ​ഗപ്പള്ളി ഷോറൂമിലെ നറുക്കെടുപ്പ് 24ന് വൈകിട്ട് 4ന് നടക്കും. എം.എൽ.എമാരായ സി.ആർ.മഹേഷ്, സുജിത്ത് വിജയൻപിള്ള, ന​ഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വാർഡ് കൗൺസിലർ ഷഹന നസീം എന്നിവർ വിജയികളെ പ്രഖ്യാപിക്കും. രശ്മി ഹാപ്പി ഹോമിന്റെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് അവതരിപ്പിച്ച രശ്മി ആനന്ദ് സ്മാർട്ട് ബനിഫിറ്റ് കാർ‍ഡിന്റെ ഉദ്ഘാടനവും ചടങ്ങിൽ വച്ച് നടത്തും. സ്മാർട്ട് ബനിഫിറ്റ് കാർഡ് ഉപയോ​ഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ വിലക്കുറവിന് പുറമേ ക്യാഷ് ബാക്കും ലഭിക്കും. സ്മാർട്ട് ബനിഫിറ്റ് കാർഡ് സൗജന്യമാണെന്ന് എം.ഡി രവീന്ദ്രൻ രശ്മി അറിയിച്ചു.