കൊല്ലം: കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാരും പൊലീസും മർദ്ദിച്ചാൽ നോക്കിയിരിക്കില്ലെന്നും തിരിച്ചടിക്കുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തുടർച്ചയായി പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും മർദ്ദിക്കുന്നതിനെതിരെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. കൊല്ലം വെസ്റ്റ്, ആശ്രാമം, കടപ്പാക്കട മണ്ഡലം കമ്മിറ്റികൾ സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത് .
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എസ്. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സൂരജ് രവി, പി.ആർ. പ്രതാപചന്ദ്രൻ, കൃഷ്ണവേണി ജി.ശർമ, ഡി.ഗീതാകൃഷ്ണൻ, ജി.കെ. പിള്ള, മീരാ രാജീവ്, എഫ്. അലക്‌സാണ്ടർ, എസ്.എം. ഷെരീഫ്, ജി. ചന്ദ്രൻ, രഞ്ജിത്ത് കലുങ്കുമുഖം, കുരീപ്പുഴ യഹിയ, ചെറാശ്ശേരി പത്മകുമാർ, ബാബുമോൻ, ബേബിച്ചൻ, കെ.ജി. രാജേഷ് കുമാർ, ബിജു മതേതര, കൈകുളങ്ങര സുരേഷ്, സുബി നുജ്ഉം, സിന്ധു കുമ്പളത്ത്, ദീപ ആൽബർട്ട്, ഉളിയക്കോവിൽ രാജേഷ്, ഉളിയക്കോവിൽ സന്തോഷ്, മോഹൻ ബോസ്, ശിവപ്രസാദ്, ജയന്തി, ഹരിത, അജി പള്ളിത്തോട്ടം, ജഗന്നാഥൻ, അമൃദത്ത് തുടങ്ങിയവർ സംസാരിച്ചു.