കൊല്ലം: കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ 26-ാമത് ജില്ലാ കൗൺസിലും മഹിളാ സമ്മേളനവും നാളെ രാവിലെ 10ന് പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും.
രാവിലെ 10ന് മഹിളാ സമ്മേളനം കൊല്ലം മുൻ മേയറും ഭക്ഷ്യ കമ്മിഷൻ അംഗവുമായ അഡ്വ. സബിദ ബീഗം ഉദ്ഘാടനം ചെയ്യും. കെ.സി.എസ്.പി.എ ജില്ലാ വൈസ് പ്രസിഡന്റ് എം.പുഷ്പമ്മ അദ്ധ്യക്ഷയാകും. മുൻ മേയർ ഹണി ബഞ്ചമിൻ, ലൈലാകുമാരി, ലില്ലിക്കുട്ടി, ബി.ഉഷാകുമാരി എന്നിവർ സംസാരിക്കും.
ജില്ലാ കൗൺസിൽ യോഗം 11.30ന് നഗരസഭ പ്രതിപക്ഷ നേതാവും കൊല്ലം കോസ്റ്റൽ അർബൻ ബാങ്ക് പ്രസിഡന്റുമായ ജോർജ്.ഡി.കാട്ടിൽ ഉദ്ഘാടനം ചെയ്യും. കെ.സി.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.വിജയൻ പിള്ള അദ്ധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി എൻ.ജി.ശശിധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി പ്രബോധ്.എസ് കണ്ടച്ചിറ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ മോഹനൻ കരുനാഗപ്പള്ളി വരവ് ചെലവ് കണക്കും അവതരിപ്പിക്കും. കൊല്ലം താലൂക്ക് പ്രസിഡന്റ് ആർ.സുരേഷ് ബാബു സ്വാഗതവും താലൂക്ക് സെക്രട്ടറി ഷാജിഹാൻ നന്ദിയും പറയും.