vakkanad
വാക്കനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി ടി. കൃഷ്ണ കുമാരിയമ്മ സ്കൂളിലേക്കുള്ള ലാപ് ടോപ്പ് കൈമാറുന്നു

എഴുകോൺ : വാക്കനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സംഭാവനയായി പൂർവവിദ്യാർത്ഥിയുടെ വക ലാപ്ടോപ്പ്. 1984 ബാച്ച് വിദ്യാർത്ഥിനിയായിരുന്ന വാക്കനാട് പ്ലാന്തോട്ടത്ത് പുത്തൻവീട്ടിൽ ടി. കൃഷ്ണ കുമാരിയമ്മയാണ് സ്കൂൾ വികസന സമിതി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ലാപ്ടോപ്പ് കൈമാറിയത്.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ജയപ്രകാശ്, വർക്കിംഗ് ചെയർമാൻ എം.എസ്. ശ്രീകുമാർ, പ്രിൻസിപ്പൽ ബി.ഷീല, ഹെഡ്മിസ്ട്രസ് എസ്.സജി, എസ്.എം.സി. ചെയർമാൻ എസ്.സജീവ് എന്നിവർ സംസാരിച്ചു.