xmas

കൊല്ലം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് അങ്കണത്തിൽ ആരംഭിച്ച ക്രിസ്മസ് കേക്ക് വിപണന മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ.ദേവിദാസ് നിർവഹിച്ചു.

ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത 12 കുടുംബശ്രീ യൂണിറ്റുകളാണ് വിപണനത്തിന് എത്തിയിട്ടുള്ളത്. ഗുണമേന്മയുള്ളതും ഹോം മേഡ് ഉത്പന്നങ്ങളുമാണ് വിൽക്കുന്നത്.

പല അളവിലും തൂക്കത്തിലും ഉള്ള 11 ഇനത്തിനുള്ള കേക്കുകളും ചോക്ലേറ്റും ആൽക്കഹോൾ ഇല്ലാത്ത വൈനുകളുമാണുള്ളത്. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ, അസി. ജില്ലാ മിഷൻ കോ ഓഡിനേറ്റർ സി.ഡി.ആതിര എന്നിവർ പങ്കെടുത്തു.