കൊല്ലം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ്-ന്യൂ ഇയർ ഫെയർ സപ്ലൈകോ ജില്ലാ ഡിപ്പോ കോമ്പൗണ്ടിൽ ആരംഭിച്ചു. ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ആദ്യ വിൽപ്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. സപ്ലൈകോ ഡിപ്പോ മാനേജർ ആർ.ബോബൻ, കോർപ്പറേഷൻ കന്റോൺമെന്റ് ഡിവിഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർ എ.കെ.സവാദ് തുടങ്ങിയവർ പങ്കെടുത്തു.