തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ കരുതൽ 2023-24 കാൻസർ രോഗികൾക്കുള്ള സാന്ത്വന പരിചരണം പദ്ധതിയുടെ തൊടിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം അരമത്തുമഠം എൻ.എസ്.എസ് കരയോഗം ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. രോഗികളുടെ പരിശോധനയും തുടർചികിത്സയും മരുന്നുവിതരണവും നടത്തി. നീണ്ടകര കാൻസർ സെന്ററിൽ നിന്നുള്ള ഡോക്ടറും പാരാ മെഡിക്കൽ സ്റ്റാഫും തൊടിയൂർ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ, പാരാ മെഡിക്കൽ സ്റ്റാഫ് , ആശാപ്രവർത്തകർ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഏഴ് വാർഡിൽ നിന്ന് അമ്പതോളം കാൻസർ രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്ന ജവാദ്, ഗ്രാമപഞ്ചായത്ത് അംഗം യു.വിനോദ്, ഡോ.ഗോപിക, ഡോ.ശ്രീലക്ഷ്മി, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അംഷാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ. രതീഷ്, ക്യാമ്പ് കോ-ഓർഡിനേറ്റർ എൻ.ശിവൻപിള്ള,ആർ.കെ. വിജയകുമാർ എന്നിവർ സംസാരിച്ചു.