r
മുട്ടയ്ക്കാവ് വയലിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ സപ്താഹ ജ്ഞാനയജ്ഞത്തിന് ക്ഷേത്രം തന്ത്രി കൈലാസി കൊട്ടറ കുന്തിരക്കുളത്തില്ലത്ത് വാമനനൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നിർവഹിക്കുന്നു

കൊല്ലം: മുട്ടയ്ക്കാവ് വയലിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ സപ്താഹ ജ്ഞാനയജ്ഞത്തിനു തുടക്കമായി. കണ്ണനല്ലൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹ ഘോഷയാത്ര ആരംഭിച്ചു. വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി കൈലാസി കൊട്ടറ കുന്തിരക്കുളത്തില്ലത്ത് വാമനനൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നിർവഹിച്ചു. യജ്ഞാചാര്യൻ ഓച്ചിറ ശങ്കർജി യജ്ഞ മാഹാത്മ്യ പ്രഭാഷണം നടത്തി. സഹതന്ത്രി ജിഷ്ണു നമ്പൂതിരി, മേൽശാന്തി ശ്രീരാഗ് നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സമാപന ദിവസമായി 27ന് വൈകിട്ട് ആഴിപൂജ നടക്കും. ചടങ്ങുകളിൽ ക്ഷേത്രം പ്രസിഡന്റ് സി. രാജശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബിജു സ്വാഗതവും സപ്താഹ കമ്മിറ്റി കൺവീനർ വിജയകുമാർ നന്ദിയും പറഞ്ഞു.