
കൊല്ലം: പെൻഷൻകാരടക്കമുള്ള മുതിർന്ന പൗരന്മാരെ അവഗണിച്ച് മുന്നോട്ട് പോകുന്നത് ഒരു സർക്കാരിനും ഭൂഷണമല്ലെന്ന് സി.ആർ.മഹേഷ് എം.എൽ.എ. മുപ്പത് മാസത്തോളം പെൻഷൻ തടഞ്ഞുവയ്ക്കുകയും ക്ഷാമാശ്വാസം നിഷേധിക്കുകയും ചെയ്യുന്നത് ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ 39-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി.
വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ വാര്യത്ത് മോഹൻകുമാർ സ്വാഗതം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എ.ഷാനവാസ്ഖാൻ, എസ്.വിപിനചന്ദ്രൻ, കോയിവിള രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ഡി.അശോകൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംഘടനാ ജനറൽ സെക്രട്ടറി എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ ആർ.രാജൻ ഗുരുക്കൾ, പി.ഗോപാലകൃഷ്ണൻ നായർ, ഡി.ചിദംബരൻ, വി.മധുസൂദനൻ, ജി.ജ്യോതിപ്രകാശ്, എ.നസീംബീവി, കോട്ടാത്തല മോഹൻ, കെ.സി.വരദരാജൻ പിള്ള, എം.സുജയ്, കെ.ചന്ദ്രശേഖരൻ പിള്ള, എസ്.ഗോപാലകൃഷ്ണപിള്ള, എ.മുഹമ്മദ് കുഞ്ഞ്, ജി.ബാലചന്ദ്രൻ പിള്ള, കെ.രാജേന്ദ്രൻ, ബി.സതീശൻ, ജി.സുന്ദരേശൻ, ജി.യശോധരൻ പിള്ള, കെ.ഷാജഹാൻ, എൽ.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
സുഹൃത്ത് സമ്മേളനം എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. അജിത്ത് കുമാർ അദ്ധ്യക്ഷനായി. എൻ.ജി.ഒ സംസ്ഥാന സെക്രട്ടറി ജെ.സുനിൽ ജോസ്, കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, ബ്ലോക്ക് പ്രസിഡന്റുമാരായ ഡി.ഗീതകൃഷ്ണൻ, പ്രാക്കുളം സുരേഷ് എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്തു.