paleeyetev-
പാലിയേറ്റീവ് കുടുംബ സംഗമം പരിപാടി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈല ബീവി ഉദ്ഘാടനം ചെയ്യുന്നു

കുളത്തൂപ്പുഴ : ശാരീരികവും മാനസികവുമായി അവശത അനുഭവിക്കുന്ന സാന്ത്വന പരിചരണ വിഭാഗത്തിലെ ആളുകൾക്കായി മിഴി എന്ന പേരിൽ കുടുംബ സംഗമം പരിപാടി സംഘടിപ്പിച്ചു.

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിപാടി വൈ.എം.സി.എ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈല ബീവി ഉദ്ഘാടനം ചെയ്തു.

സാന്ത്വന പരിചരണ വിഭാഗത്തിലുള്ളവർക്കായി സംഘടിപ്പിച്ച പരിപാടിയിൽ കോമഡി ഷോ, വിവിധ കലാപരിപാടികൾ എന്നിവ ഒരുക്കിയിരുന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.തുഷാര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന ഷാജഹാൻ, ഇ.കെ.സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ നിസാ ബഷീർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്കുമാർ, എസ്.ഷൈജു തുടങ്ങിയവർ സംസാരിച്ചു.