പാരിപ്പള്ളി: ശിവഗിരി സംരക്ഷണ സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 24ന് രാവിലെ 11ന് കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് ശിവഗിരി മഹാസമാധിയിലേക്ക് വിളംബര പദയാത്ര നടത്തും. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊടിമൂട്ടിൽ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ചാത്തന്നൂർ കെ.രാമചന്ദ്രൻ പിള്ള (പദയാത്ര ക്യാപ്ടൻ), പ്രസാദ് മണലുവിള (വൈസ് ക്യാപ്ടൻ) എന്നിവർ യാത്ര നയിക്കും.