കൊല്ലം: പട്ടത്താനം ഗവ.എസ്.എൻ.ഡി.പി യു.പി സ്കൂളിൽ ക്രിസ്‌മസ് ആഘോഷം എയ്ഞ്ചലിൻ 2023 ഇന്ന് രാവിലെ 10ന് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി.ഉദയകുമാർ ഉദ്‌ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എസ്. ഷൈലാൽ അദ്ധ്യക്ഷത വഹിക്കും. ഇരവിപുരം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് അസി.പാരിഷ് പ്രീസ്റ്റ് ഫാ.റൊമാരിയോ ജോസ് ക്രിസ്‌മസ് സന്ദേശം നൽകും. സ്കൂൾ മാതൃസമിതി നിർമ്മിച്ച ലോഷൻ, ഡിഷ്‌വാഷ് എന്നിവയുടെ വിപണനോദ്‌ഘാടനം കൗൺസിലർ എസ്.ശ്രീദേവി അമ്മ നിർവഹിക്കും. ആന്റണി പീറ്റർ, ആശ ജെ.കൊച്ചയ്യം, എസ്.സന്തോഷ് കുമാർ, ഡി.ബൈജു, സജിനി ഷാജി, ടി.നസ്രിൻ എന്നിവർ സംസാരിക്കും. പ്രഥമാദ്ധ്യാപിക എസ്.ലളിതാഭായ് സ്വാഗതവും പ്രോഗ്രാം കൺവീനർ ടി.ബ്രിന്റ നന്ദിയും പറയും.