
കൊട്ടിയം: കൊട്ടിയം ശ്രീനാരായണ പോളി ടെക്‌നിക് കോളേജിൽ ടാൽറോപിന്റെ 21-ാമത് ടെക്കീസ് പാർക്ക് ഒരുങ്ങുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ടാൽറോപ് സി.എം.ഒ അജീഷ് സതീശനും സി.എഫ്.ഒ അനസ് അബ്ദുൽ ഗഫൂറും ചേർന്ന് പദ്ധതി പ്രഖ്യാപനം നിർവഹിച്ചു.
ചാത്തന്നൂർ യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ അദ്ധ്യക്ഷനായി.
ക്യാമ്പസുകളിൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അക്കാഡമിക് രംഗത്ത് ഇന്നവേറ്റീവായ പരിവർത്തനം സാദ്ധ്യമാക്കുക, ഇൻഡസ്ട്രി-അക്കാഡമിക് ഗ്യാപ് ഉൾപ്പെടെ അനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങി റിയൽ എൻജിനിയർമാർക്കും സംരംഭകർക്കുമൊപ്പം അനുഭവങ്ങൾ പങ്കുവച്ച് പഠിക്കാനും ടെക്കീസ് പാർക്കുകളിൽ അവസരമൊരുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങി പുതിയ അപ്ഡേഷനുകൾ വിദ്യാർത്ഥികൾക്ക് അടുത്തറിയാനാകും.
50 ഓളം എൻജിനിയർമാരുടെയും സംരംഭകരുടെയും സേവനം മുഴുവൻ സമയവും ടെക്കീസ് പാർക്കുകളിൽ ലഭ്യമായിരിക്കും. അതായത്, അനവധി ഇൻഡസ്ട്രികൾ തന്നെ ഒരു കാമ്പസിന്റെ ഭാഗമാകും. പരിശീലനവും ക്ലാസുകളും തികച്ചും സൗജന്യമാണ്. ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് അംഗങ്ങൾ, കോളേജ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ടെക്കീസ് പാർക്ക് ഫോൺ: 8714602289, 9778620197.