ഓച്ചിറ: എസ്.എൻ.ഡി.പി യോഗം കൊറ്റമ്പള്ളി 419 ാം ശാഖയുടെ ആഭിമുഖ്യത്തിൽ മൂത്തേരിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഇന്ന് മുതൽ 29 വരെ ആറാമത് സപ്‌താഹ ജ്ഞാന യജ്ഞം സംഘടിപ്പിക്കുന്നു. കല്ലുമേൽ ഗംഗാധർജിയാണ് യജ്ഞാചാര്യൻ. വരാഹവതാരം, സരസിംഹാവതാരം, ശ്രീകൃഷ്‌ണാവതാരം, ഗോവിന്ദാഭിഷേകം,ഭഗവാന്റെ സ്വദാമ പ്രാപ്‌തി എന്നിങ്ങനെ അവതാര പൂജകളും രുഗ്‌മിണി സ്വയംവരത്തിൽ വള്ളിക്കാവ് ശ്രീനാരായണ തിരുവാതിര സംഘം അവതരിപ്പിക്കുന്ന കുട്ടികളുടെ തിരുവാതിരയും കുചേല സദ്‌ഗതിയിൽ സദാശിവൻ ആശാന്റെ നേതൃത്വത്തിൽ തിരുവല്ല ശ്രീവല്ലഭ കഥകളിയോഗം അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും.
സർവൈശ്വര്യ പൂജ,പുടവ പൂജ,ഉണ്ണിയൂട്ട് പൂജ,ആചാര്യ പ്രഭാഷണം,അന്നദാനം , സമൂഹ പ്രാർത്ഥന,സമൂഹ ലളിത സഹസ്രനാമ ജപം, ഭജൻ, നാണയപ്പറ, മാതൃപൂജ,ഭാഗവത കഥാപ്രവചനം, ഗ്രന്ഥനമസ്‌ക്കാര പൂജ,മഹാമൃത്യുജ്ഞയ പൂജ, അഷ്‌ടദ്രവ്യ മഹാഗണപതി ഹോമം എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഭക്തജനങ്ങൾക്ക് വിവിധ വഴിപാടുകൾ നടത്താനുള്ള അവസരമുണ്ടായിരിക്കും.