ചവറ: അഷ്ടമുടി കായലിൽ നീണ്ടകര ദളാവാപുരം വരെയുള്ള കായൽ ഡ്രഡ്ജിംഗ് ജോലികൾക്ക് ടെണ്ടർ നടപടികൾ ആരംഭിച്ചു. ജനുവരി 17ന് ടെണ്ടറുകൾ തുറന്ന് തുടർ നടപടികൾ സ്വീകരിക്കും. 2 കി.മീ നീളത്തിലും 150 മീറ്റർ വീതിയിലുമാണ് ഡ്രഡ്ജിംഗ് ജോലികൾ പൂർത്തിയാക്കുന്നത്. 9.9 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. ഡ്രഡ്ജ് ചെയ്യുന്ന മണ്ണിൽ 60 ശതമാനം കടലിൽ നിക്ഷേപിക്കാനും 40 ശതമാനം തദ്ദേശ സ്വയഭരണസ്ഥാപനങ്ങളുടെ ചുമതലയിലും നൽകും. കായൽ തീരങ്ങളിൽ മണ്ണ് നിക്ഷേപിക്കാൻ സ്ഥല ലഭ്യത കുറവായതിനാലാണ് എല്ലാവരുടെയും അഭിപ്രായങ്ങൾ വിലയിരുത്തി തീരുമാനം കൈക്കൊണ്ടത്. നീണ്ടകര ഹാർബർ ബെയ്സ് ഡ്രഡ്ജിംഗ് ജോലി നടന്നു വരുന്നു. 5 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഇതിൽ ദളവാപുരം പള്ളിക്കോടി പാലത്തിനടിയിൽ പാലത്തിന്റെ ബീമുകൾ നീക്കം ചെയ്യാനും ടെണ്ടറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടന്ന് സുജിത് വിജയൻപിള്ള എം.എൽ.എ പറഞ്ഞു