
ഇരവിപുരം: കേരള റിയൽ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമവും ഐ.ഡി കാർഡ് വിതരണവും നടന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അയത്തിൽ നിസാം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ ട്രഷററുമായ അൻസർ അസീസ് മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിനോയ് ഷാനൂർ, അഡ്വ.ഉളിയക്കോവിൽ സന്തോഷ്, സംസ്ഥാന സെക്രട്ടറി ഷൺമുഖൻ സുന്ദർ, വർക്കിംഗ് പ്രസിഡന്റ് മനക്കര സെയിൻ, ചെയർമാൻ ഗോപകുമാർ കൊട്ടിയം, ജില്ലാ ജനറൽ സെക്രട്ടറി ഗോപകുമാർ ചിതറ, വൈസ് പ്രസിഡന്റുമാരായ സജീവ് താഴത്തു വിള,രാജേഷ്, സെക്രട്ടറിമാരായ സജീ തഴുത്തല, നിസാർ പള്ളിമുക്ക്, നസീർ പള്ളിത്തോട്ടം, അജി കരുനാഗപ്പള്ളി, ഷാഹിദ ചവറ, ഗ്രേസി കൊല്ലം എന്നിവർ സംസാരിച്ചു.