ഓടനാവട്ടം: പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്. എസ് ശുചിത്വ മിഷന്റെയും ചടയമംഗലം ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ കല്ലടതണ്ണിയിൽ നിർമ്മിക്കുന്ന സ്നേഹാരാമത്തിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി സുനിൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ്‌ സജീബ് ആശ്രമത്തിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാജു, മെമ്പർമാരായ ഷംന നിസാം, നസിം, അസി.സെക്രട്ടറി വേണുഗോപാൽ, പ്രിൻസിപ്പൽ ബിജു അർജുൻ, ഹെഡ്മിസ്ട്രസ് എം. എസ്.റംലി , അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വി.എച്ച്.എസ് പ്രിൻസിപ്പൽ സോജു ദാനിയേൽ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈജു എസ്.മാധവൻ

നന്ദിയും പറഞ്ഞു.