
കൊല്ലം: ചിന്നക്കടയിലെ കോർപ്പറേഷൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ച സെന്റർ ഫോർ ബിഹേവിയർ മോഡിഫിക്കേഷൻ ആൻഡ് റിസർച്ചിന്റെ (സി.ബി.എം.ആർ) പ്രവർത്തനോദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. സി.ബി.എം.ആർ പ്രസിഡന്റ് എ.ഷെറഫുദ്ദീൻ അദ്ധ്യക്ഷനായി. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. സി.ഡബ്ല്യു.സി ചെയർമാൻ സനൽ വെള്ളിമൺ, ജെ.ജെ.ബി മെമ്പർ അഡ്വ.ഷൺമുഖദാസ്, ചേതന യോഗ ജില്ലാ സെക്രട്ടറി ബി.ചന്ദ്രസേനൻ, കൊല്ലം ചൈൽഡ് വെൽഫെയർ കൗൺസിൽ സെക്രട്ടറി അഡ്വ.ഡി.ഷൈൻദേവ് എന്നിവർ
സംസാരിച്ചു. സി.ബി.എം.ആർ സെക്രട്ടറി സി.ജെ.ആന്റണി സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീലത നന്ദിയും പറഞ്ഞു.