vvv
ഓടനാവട്ടം ഗവ. എൽ പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം എം. കുഞ്ഞച്ചൻ പരുത്തിയറ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: ഗവ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടത്തി.

പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ്‌ എം.കുഞ്ഞച്ചൻ പരുത്തിയറ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്‌ സജിത അദ്ധ്യക്ഷയായി. പ്രഥമ അദ്ധ്യാപിക ടി.എം.സൂസമ്മ ക്രിസ്മസ് സന്ദേശം നൽകി. എം.ജേക്കബ്, ശരത്ചന്ദ്രൻ,വൈ.തങ്കച്ചൻ, അദ്ധ്യാപികമാരായ എസ്.ആര്യ,

ദിവ്യാശങ്കർ, സ്റ്റാഫ് സെക്രട്ടറി എസ്.അമ്പിളി എന്നിവർ സംസാരിച്ചു. പുൽക്കൂട്, ക്രിസ്മസ് ട്രീ

എന്നിവ ഒരുക്കിയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും ആശംസാ കാർഡുകൾ, സമ്മാനങ്ങൾ തുടങ്ങിയവ കൈമാറിയും കുട്ടികൾ ആഘോഷിച്ചു.